Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Museum Station

മ്യൂ​സി​യം സ്റ്റേ​ഷ​നിലെ ഊ​ഞ്ഞാ​ലാ​ട്ടം: ഐ.​പി.​ബി​നു​വി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ നീ​ക്കം; വാ​ദം സെ​പ്റ്റം​ബ​ർ 15ന്

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ സെ​പ്റ്റം​ബ​ർ 15ന് ​വാ​ദം കേ​ൾ​ക്കും. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ലെ 16-ാം പ്ര​തി ഐ.​പി. ബി​നു​വി​ന്‍റെ​യും ഒ​ന്നാം പ്ര​തി നി​ഥി​ൻ രാ​ജി​ന്‍റെ​യും ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ആ​വ​ശ്യം. ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​നെ​ത്തി​യ പ്ര​തി​ക​ൾ പി​ന്നീ​ട് അ​വി​ടെ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​താ​ണ് വി​വാ​ദ​മാ​യ​ത്. ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

 

Latest News

Corehub Up